ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന താരങ്ങള്‍ക്ക് പിന്തുണയുമായി മനേകാ ഗാന്ധി എംപി രംഗത്തെത്തി. വനിതാ താരങ്ങളുടെ വേദന മനസ്സിലാക്കുന്നു എന്നും അവര്‍ പ്രതികരിച്ചു. ഗുസ്തി താരങ്ങളുടെ സമരം ജന്തര്‍ മന്തറില്‍ പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഈ വിഷയത്തില്‍ വ്യക്തമായ തീരുമാനം കൈകൊണ്ടിട്ടില്ല എന്നുള്ളത് സമരം നീളുന്നതിന്റെ സൂചനയായി കണക്കാക്കാം.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിഡ്ജ് ഫ്യൂഷന്‍ എതിരായിട്ടാണ് താരങ്ങള്‍ രാപ്പകല്‍ സമരം ചെയ്യുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എംപിക്കെതിരെ കേസ് എടുത്തിട്ടും നാല് ദിവസങ്ങള്‍ പിന്നിടുകയാണെന്നാണ് റിപ്പോര്‍ട്ട്. തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ എംപിയെ ചോദ്യം ചെയ്യു വെന്നാണ് പോലീസ് ഈ കേസില്‍ എടുത്തിരിക്കുന്ന നിലപാട്.
എന്നാല്‍ താരങ്ങള്‍ സമരം ചെയ്യുകയല്ല വേണ്ടത് കേസുമായി ബന്ധപ്പെട്ട് നീതി കിട്ടണമെങ്കില്‍ കോടതിയോ പോലീസിനെ സമീപിക്കണമെന്ന് ബ്രിജ് ഭൂഷണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കേസ് ഇല്ലാതാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ഗുസ്തി താരം വിനീഷ് ഫോഗട്ട് ആരോപിച്ചു.