“വോട്ടുബാങ്ക് മതേതരത്വം” ഭരണ പ്രതിപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പിനെ മാർ തോമസ് തറയിൽ തുറന്നു കാട്ടുന്നു

“വോട്ടുബാങ്ക് മതേതരത്വം” ഭരണ പ്രതിപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പിനെ മാർ തോമസ് തറയിൽ തുറന്നു കാട്ടുന്നു

കോട്ടയം: കേരളത്തിൽ കാണപ്പെടുന്ന പ്രത്യേക തരം മതേതരത്വത്തെക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ തൻ്റെ ഫേസ്‌ബുക്ക് പേജിൽ എഴുതി. ഭരണ പ്രതിപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പിനെ തുറന്നു കാട്ടുന്നതാണ് ഈ കുറിപ്പ്. ‘കക്കു കളി’ എന്ന നാടകം ക്രൈസ്തവ സന്യാസികളെ അപമാനിക്കുന്നതാണ് എന്ന് നിരന്തരം സന്യസ്തർ ആക്ഷേപം ഉന്നയിച്ചിട്ടും അത് കേൾക്കുവാൻ പോലും തയ്യാറാകാതിരുന്ന ഇടതു വലതു പാർട്ടികൾ ആവിഷ്കാര സ്വാതന്ത്രത്തിനായി നിലകൊണ്ടു. എന്നാൽ കേരളസ്റ്റോറി എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയത് മുതൽ കക്കുകളിയെക്കുറിച്ചും നേതാക്കൾ മെല്ലെ  പ്രതികരിക്കാൻ തുടങ്ങി. ക്രൈസ്തവരുടെ ചുമലിലേറ്റി കക്കുകളിയും ഒപ്പം കേരളസ്റ്റോറിയും നിരോധിക്കാനുള്ള പടപുറപ്പാടാണ് ഇതെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ആരോപിക്കുന്നു.

ബിഷപ്പ് മാർ തോമസ് തറയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
'കേരള സ്റ്റോറി" കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ "വോട്ടുബാങ്ക്" എന്നാണോ എന്ന് മാത്രം! കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള 'കക്കുകളി' യെ പ്രോത്സാഹിപ്പിക്കുന്നത്. ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങൾക്കു അവാർഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല!!! പക്ഷെ 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോ... അത് നിരോധിക്കുക തന്നെ വേണം...മതേതരത്വം മഹാശ്ചര്യം!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.