ചെന്നൈ : തമിഴ് നടനും സംവിധായകനുമായ മനോബാല (69)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. നടനും സംവിധായകനുമായ ജി.എം കുമാറാണ് ട്വിറ്ററിലൂടെ ദുഖവാര്‍ത്ത പങ്കുവെച്ചത്.
700ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മനോബാല തമിഴില്‍ 40 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 1982ലാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പ്രശസ്ത സംവിധായകനായ ഭാരതിരാജയുടെ അസിസ്റ്റാന്റായിരുന്നു അദ്ദേഹം. ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ ഹാസ്യ താരമായും വേഷമിട്ടു. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ ഉഷ. ഹരീഷ് ഏകമകനാണ്.