തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ക്യാമറ സ്ഥാപിച്ചതില്‍ ആരോപണ ിധേയരായ പ്രസാഡിയോ കമ്പനി പിണറായിയുടെ കുടുംബത്തിന്റെ കമ്പനിയാണെന്ന് സുധാകരന്‍ ആരോപിച്ചു. എഐ ക്യാമറ അഴിമതി പുറത്തു കൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം. സംസ്ഥാന മന്ത്രിസഭയില്‍ ഒരാള്‍ക്ക് പോലും കമ്പനിയെക്കുറിച്ച് അറിവില്ലെന്നും അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അദാനി എങ്ങനെയോ അങ്ങനെയാണ് പിണറായി വിജയന് ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയെന്ന് സുധാകരന്‍ പറഞ്ഞു. പിണറായിയുടെ അദാനിയാണ് ഈരാളുങ്കല്‍. കരാറുകളെല്ലാം ഊരാളുങ്കലിലേക്ക് പോകുന്നു. കരാറില്‍ കമ്മീഷന്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ലഭിക്കുന്നു.
അരി വാരാന്‍ അരിക്കൊമ്പനും കേരളം വാരാന്‍ പിണറായി വിജയനും എന്നതാണ് അവസ്ഥയെന്നും കെ. സുധാകരന്‍ പറഞ്ഞു.