തിരുവനന്തപുരം: റോഡ് നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച നിര്‍മിത ബുദ്ധി (എഐ) ക്യാമറ ഇടപാടിലെ ആരോപണങ്ങളില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമറ കരാറില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിനെതിരെ ആരോപണം ഉയര്‍ന്നിട്ടും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കിളിമാനൂരില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാണ് റോഡ് ക്യാമറ വിഷയം പരാമര്‍ശിക്കാതെ വികസനത്തെപ്പറ്റി വാചാലാനായത്.
മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ക്ക് റോഡ് ക്യാമറ അഴിമതിയില്‍ പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷം ആരോപണം. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. മറിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെയും കുറിച്ച് വിശദമായി പറയുകയായിരുന്നു.