മലപ്പുറം: വെന്നിയൂരിന് സമീപം യുവാവ് ബസില്‍ വച്ച് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തുമുറിച്ചു. മൂന്നാര്‍-ബംഗളൂരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇന്ന് രാത്രി പത്തരയോടെയാണ് സംഭവം.
ഗൂഢല്ലൂര്‍ സ്വദേശിനി സീതയ്ക്കാണ് പരുക്കേറ്റത്. യുവതിയെ കുത്തിയ സനിലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.