കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചു: യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി; സുഹൃത്തായ യുവാവ് അറസ്റ്റില്‍

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചു: യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി; സുഹൃത്തായ യുവാവ് അറസ്റ്റില്‍

തൃശൂര്‍: കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ ആതിരയെ 29 മുതല്‍ കാണാതായിരുന്നു. കാലടി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഖില്‍ കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് അഖില്‍ അറിയിച്ചിരിക്കുന്നത്.

അഖിലും ആതിരയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ആതിരയുടെ സ്വര്‍ണാഭരണങ്ങളടക്കം അഖില്‍ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചു ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.