അരിക്കൊമ്പന്‍ കേരളാ വനാതിര്‍ത്തിയില്‍: പടക്കം പൊട്ടിച്ച് തുരത്താന്‍ വനം വകുപ്പ്; മൂന്ന് ദിവസത്തിനിടെ സഞ്ചരിച്ചത് മുപ്പതിലധികം കിലോമീറ്റര്‍

അരിക്കൊമ്പന്‍ കേരളാ വനാതിര്‍ത്തിയില്‍: പടക്കം പൊട്ടിച്ച് തുരത്താന്‍ വനം വകുപ്പ്; മൂന്ന് ദിവസത്തിനിടെ സഞ്ചരിച്ചത് മുപ്പതിലധികം കിലോമീറ്റര്‍

കുമളി: പെരിയാര്‍ റിസര്‍വ് വനത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയില്‍ കടന്ന ശേഷം തിരികെ കേരളാ വനാതിര്‍ത്തിയില്‍ പ്രവേശിച്ചതായി വിവരം. പെരിയാര്‍ റേഞ്ച് വനമേഖലയില്‍ അരിക്കൊമ്പന്‍ കടന്നതായുള്ള റേഡിയോ കോളര്‍ സന്ദേശങ്ങള്‍ ഇന്നലെ വനം വകുപ്പിന് ലഭിച്ചു.

രാത്രിയോടെയാണ് തമിഴ്‌നാട് ഭാഗത്തുനിന്ന് കൊമ്പന്‍ കേരളത്തിലേക്ക് കടന്നിരിക്കുന്നത്. ഇന്നലെ തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെത്തിയിരുന്നു. ഇന്ന് മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവമായതിനാല്‍ വനം വകുപ്പ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അരിക്കൊമ്പന്‍ ഈ ഭാഗത്തേക്ക് തിരികെ വരാന്‍ സാദ്ധ്യതയുള്ളതിനാനാണ് കൂടുതല്‍ വനപാലകരെ നിയോഗിച്ചത്. ആവശ്യമെങ്കില്‍ പടക്കം പൊട്ടിച്ച് തുരത്താനും നിര്‍ദേശം നല്‍കി.

മൂന്നു ദിവസത്തിനിടെ മുപ്പതിലധികം കിലോമീറ്ററാണ് ആന സഞ്ചരിച്ചത്. ബുധനാഴ്ച വൈകിട്ട് പെരിയാര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു. ഇവിടെ വാച്ചര്‍മാര്‍ ആനയെ കണ്ടിരുന്നു. രാത്രിയിലാണ് ഇവിടെ നിന്ന് സഞ്ചാരം തുടങ്ങിയത്.

വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാര്‍ സ്ഥലങ്ങള്‍ക്ക് സമീപത്തെ അതിര്‍ത്തി വനമേഖലയിലൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തി. ഇവിടെ നിന്നാണ് ചുരുളിയാറില്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ചരിച്ച പാതയിലൂടെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പോയതായി സിഗ്നല്‍ ലഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.