കോട്ടയം: കേരളത്തിലെ ലവ് ജിഹാദിന്റെ ജീവിക്കുന്ന ഇരകളാണ് തങ്ങളെന്ന് മതം മാറ്റത്തിനു വിധേയപ്പെട്ട വൈക്കത്തെ അഖിലയുടെ പിതാവ് അശോകന്‍. ഇത് സ്വന്തം വീട്ടില്‍ സംഭവിച്ചാല്‍ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ എന്നും അശോകന്‍ വ്യക്തമാക്കി.
കേരള സ്റ്റോറി നിരോധിക്കേണ്ട ഒരു കാര്യവും ഇല്ല. കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ചുള്ള വിവാദം കത്തി നില്‍ക്കുമ്പോഴാണ് ലവ് ജിഹാദിന്റെ ജീവിക്കുന്ന ഇരകളായ വൈക്കം സ്വദേശി അഖിലയുടെ പിതാവ് അശോകന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. സിനിമയെ രാഷ്ട്രീയ പാര്‍ട്ടിയും എതിര്‍ക്കേണ്ട കാര്യമില്ല. കണ്ടതിനു ശേഷം തെറ്റോ ശെരിയോ എന്ന് പറയുക. സിനിമ നിരോധിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിന്റെ ഇലകളാണ് തങ്ങള്‍, ലൗ ജിഹാദ് ഇല്ല എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. മകളോട് ഇപ്പോഴും തുറന്നു സംസാരിക്കാന്‍ പറ്റുന്നില്ല. ഭര്‍ത്താവ് ഇപ്പോള്‍ കൂടെയില്ല അഖില മാത്രമാണ് താമസിക്കുന്നത്. മയക്കുമരുന്ന് നല്‍കുക എന്നത് വിരുദ്ധ സംഘടനകളുടെ നടപടിയാണ്. സര്‍ക്കാര്‍ വേണം ഇത് തടയാന്‍. പക്ഷെ ഇവര്‍ക്ക് എതിരെ ഒന്നും പറയാതെ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു എന്നും അശോകന്‍ കുറ്റപ്പെടുത്തി.