കല്യാണം ഓൺലൈനിലൂടെ കാണാം: സദ്യ വീട്ടിൽ പാഴ്സലായി എത്തും

കല്യാണം ഓൺലൈനിലൂടെ കാണാം: സദ്യ വീട്ടിൽ പാഴ്സലായി എത്തും

കോവിഡ് കാലത്ത് വെബ്കാസ്റ്റിംഗ് വഴി നടന്ന ഒരു കല്യാണ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. കല്യാണം ഓൺലൈനായി കാണാൻ സാധിക്കും. കല്യാണസദ്യ പാഴ്സലായി വീട്ടിലെത്തും. തമിഴ്നാട്ടിലുള്ള ഒരു കുടുംബമാണ് കല്യാണ ആഘോഷങ്ങൾക്ക് പുതിയ തുടക്കമിട്ടിരിക്കുന്നത്. വിവാഹ ക്ഷണക്കത്തിൽ കല്യാണം ലൈവായി കാണാനുള്ള ലിങ്കും പാസ്സ്‌വേർഡും നൽകിയിട്ടുണ്ട്. കല്യാണം കഴിയുമ്പോൾ വിവാഹസദ്യ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വീട്ടിലെത്തിച്ചു നൽകും. സദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭവങ്ങളുടെ പേരും വിളമ്പണ്ട രീതിയും പാഴ്സലായി എത്തുന്ന വിവാഹ സദ്യ യോടൊപ്പമുള്ള മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പാർ സാദം, രസം സാദം, അവിയൽ, പാല്പായസം, ബദാംമിൽക്ക് തുടങ്ങിയ ഭക്ഷണ വിഭവങ്ങളാണ് സദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ചിലർ കല്യാണങ്ങൾ മാറ്റിവെച്ചു. എന്നാൽ ചിലരാകട്ടെ ചെറിയ ആഘോഷങ്ങൾ ഒരുക്കി വിവാഹങ്ങൾ നടത്തി. ഓൺലൈൻ വഴിയും വിവാഹങ്ങൾ നടന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വിവാഹസദ്യ വീട്ടിലെത്തിക്കുന്ന പുതിയ രീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.