മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സൂപ്പര്‍ ബൈക്കില്‍ പാഞ്ഞു; പ്രമുഖ യൂട്യൂബര്‍ വാഹനാപകടത്തില്‍ മരിച്ചു

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സൂപ്പര്‍ ബൈക്കില്‍ പാഞ്ഞു; പ്രമുഖ യൂട്യൂബര്‍ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: യമുന എക്സ്പ്രസ്വേയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനിടെ പ്രമുഖ യൂട്യൂബറും ബൈക്ക് റൈഡറുമായ യുവാവ് അപകടത്തില്‍ മരിച്ചു.

യൂട്യൂബില്‍ 1.27 മില്യണ്‍ സബ്സ്‌ക്രൈബേഴ്‌സുള്ള 25 കാരനായ അഗസ്ത്യ ചൗഹാനാണ് മരണപ്പെട്ടത്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ സ്വദേശിയാണ്.

ബൈക്ക് റൈഡിന്റെ വീഡിയോകള്‍ ചൗഹാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുമായിരുന്നു. ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രാ മധ്യേ ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ഹെല്‍മറ്റ് തകര്‍ന്ന് മാരകമായി പരിക്കേറ്റ ചൗഹാന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു.

ഈ വര്‍ഷം ആദ്യം ഡെറാഡൂണിലെ റോഡിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ചൗഹാന് എതിരെ കേസെടുത്തിരുന്നു. ബൈക്ക് സ്റ്റണ്ടു ചെയ്ത് പൊതു സുരക്ഷ അപകടത്തിലാക്കിയതിന് ഡെറാഡൂണ്‍ ട്രാഫിക് പൊലീസ് കണ്ടെത്തിയ 12 ബ്ലോഗര്‍മാരില്‍ ഒരാളാണ് ചൗഹാന്‍ എന്നാണ് റിപ്പോര്‍ട്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.