തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
തീവ്രമാകുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പില്‍ പറയുന്നത്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത.
സഞ്ചാര പാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ല. എങ്കിലും കേരളത്തില്‍ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. ഇത് പ്രകാരം വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് അടക്കമുള്ള ജാഗ്രത നിര്‍ദ്ദേശം കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
ഞായറാഴ്ച വയനാട് ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.