'കേരള സ്റ്റോറി'ക്കെതിരെ രംഗത്തെത്തിയവര്‍ ഐ.എസ് തീവ്രവാദികളെന്ന് എം.ടി രമേശ്

'കേരള സ്റ്റോറി'ക്കെതിരെ രംഗത്തെത്തിയവര്‍ ഐ.എസ് തീവ്രവാദികളെന്ന് എം.ടി രമേശ്

കൊച്ചി: 'കേരള സ്റ്റോറി' എന്ന സിനിമയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയവര്‍ ഐ.എസ് തീവ്രവാദികളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂര്‍വം കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഇരുവരും മാപ്പ് പറയണമെന്നും പ്രചരിപ്പിച്ചത് വലിയ നുണയാണെന്ന കാര്യം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാകണമെന്നും രമേശ് ആവശ്യപ്പെട്ടു.

ഇസ്ലാമിക് സ്റ്റേറ്രിലേക്ക് റിക്രൂട്ട് ചെയ്ത പെണ്‍കുട്ടികളുടെ കഥയാണ് സിനിമയായത്. അതെങ്ങനെ ഒരു മതവിഭാഗത്തെ അപമാനിക്കുന്നതാകും? ഐ.എസിനെ വിമര്‍ശിക്കുന്നത് കൊണ്ട് സിപിഎമ്മിനും കോണ്‍ഗ്രസിനും എന്താണ് പ്രശ്‌നമെന്നും എം.ടി രമേശ് ചോദിച്ചു.

ഐ.എസ് എന്നാല്‍ ഇസ്ലാം എന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ചിന്തിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.