കൊച്ചി: സിനിമരംഗത്തെ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ച് വീണ്ടും നടന്‍ ടിനി ടോം. ഒരു പ്രമുഖ നടന്റെ മകനായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ അഭിനയിക്കാന്‍ വിട്ടില്ലെന്ന് ടിനി ടോം വ്യക്തമാക്കി.
കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും ടിനി പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
കുട്ടികള്‍ 17-18 വയസിലാണ് വഴി തെറ്റുന്നത്. തനിക്ക് ഒരു മകനേയുള്ളു. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. ഇതിനെതിരെ യുവാക്കളാണ് മുന്നില്‍ നില്‍ക്കേണ്ടത്. ലഹരിയ്ക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി ആകേണ്ടതെന്നും ടിനി ടോം പറയുന്നു.