നീറ്റ് പരീക്ഷ: കൂടുതല്‍ സര്‍വീസുകളൊരുക്കി കെഎസ്ആര്‍ടിസി

നീറ്റ് പരീക്ഷ: കൂടുതല്‍ സര്‍വീസുകളൊരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: 'നീറ്റ് 2023'പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ഞായറാഴ്ച വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമേ അഡീഷണല്‍ സര്‍വീസുകളും സജ്ജമാക്കിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ചെങ്ങന്നൂര്‍, ഇടുക്കി, എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട്, എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സര്‍വീസുകള്‍ ലഭ്യമാക്കും.

കെഎസ്ആര്‍ടിസി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം മൊബൈല്‍ - 9447071021, ലാന്‍ഡ് ലൈന്‍ - 0471-2463799 സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി വാട്സ് ആപ്പ് - 8129562972 എന്നീ നമ്പറുകളിലേക്കും ബന്ധപ്പെടാവുന്നതാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.