ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി: ഇല്ലാക്കഥകളുണ്ടാക്കുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും രീതി; ജനം വിശ്വസിക്കില്ലെന്ന് പിണറായി

ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി: ഇല്ലാക്കഥകളുണ്ടാക്കുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും രീതി; ജനം വിശ്വസിക്കില്ലെന്ന് പിണറായി

തിരുവനന്തപുരം: എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണെന്നും ഇവരാണ് ഇല്ലാക്കഥകളുണ്ടാക്കി ദുരാരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇരു കൂട്ടരും കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. 

കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനം. അതില്‍ താന്‍ തൃപ്തനല്ല അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. 

നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്ക് വേണം. സര്‍ക്കാരിനെതിരെ ദുരാരോപണങ്ങള്‍ നടക്കുകയാണ്.

ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകുകയേയുള്ളൂ. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നിറംകെടുത്താന്‍ ശ്രമമാണ് നടക്കുന്നതെന്നും കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യാവേ മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.