അബുദാബി സന്ദർശനത്തിൽ നിന്ന് ചീഫ് സെക്രട്ടറിയും പിന്മാറി; പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം

അബുദാബി സന്ദർശനത്തിൽ നിന്ന് ചീഫ് സെക്രട്ടറിയും പിന്മാറി; പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയും പിന്മാറി. പകരം നോർക്ക, ഐടി, ടൂറിസം സെക്രട്ടറിമാർ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച അബുദാബിക്ക് പുറപ്പെടും. 

യുഎഇ സന്ദർശനത്തിന് അനുമതി തേടിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അപേക്ഷ കേന്ദ്രം നേരത്തെ നിരസിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ചടങ്ങിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.

അതേസമയം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതിലെ അതൃപ്‌തിയാണ് കേന്ദ്ര തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിപാടിയുടെ ഗോൾഡൻ സ്പോൺസറാണ് കേരള സർക്കാർ.

ഈ മാസം എട്ട് മുതല്‍ പത്ത് വരെ നടക്കുന്ന അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.