മലപ്പുറത്ത് വന്‍ തീപിടിത്തം; വ്യാപാര സ്ഥാപനങ്ങളടങ്ങിയ ഇരുനില കെട്ടിടം പൂര്‍ണമായി കത്തി

 മലപ്പുറത്ത് വന്‍ തീപിടിത്തം; വ്യാപാര സ്ഥാപനങ്ങളടങ്ങിയ ഇരുനില കെട്ടിടം പൂര്‍ണമായി കത്തി

മലപ്പുറം: വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. മലപ്പുറം കക്കാട് ഇന്ന് രാവിലെ ആറോടെയാണ് സംഭവം. ഓട്ടോ സ്പെയര്‍ പാര്‍ട്ട്സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇരുനില കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു.

ഓയില്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ഓട്ടോ സ്പെയര്‍ പാര്‍ട്ട്സ് കടയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം കെട്ടിടത്തില്‍ ആളുണ്ടായിരുന്നില്ല.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.