കോട്ടയം: സിഎസ്ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് ഡോ. കെ.ജെ സാമുവല്‍ അന്തരിച്ചു. 81 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1990 മുതല്‍ 17 വര്‍ഷം ഈസ്റ്റ് കേരള മഹായിടവക ബിഷപ്പായിരുന്നു. രണ്ടു വട്ടം സിഎസ്ഐ സഭാ മോഡറേറ്ററും ആയിരുന്നു.