താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് 2018 സിനിമ നിര്‍മാതാക്കള്‍

താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് 2018 സിനിമ നിര്‍മാതാക്കള്‍

താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2018 സിനിമയുടെ നിര്‍മാതാക്കള്‍ സഹായധനം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് 2018 സിനിമയുടെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു കേരളത്തെ ഒന്നാകെ ഞെട്ടിച്ച അപകടം നടന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണം പാലിക്കാതിരുന്നതിനാലാണ് അപകടമുണ്ടായത്. കേരളത്തില്‍ 2018 ഓഗസ്റ്റ് 14 ന് ഉണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ചലചിത്രമാണ് 2018.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.