താനൂര്‍ ബോട്ട് ദുരന്തം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

താനൂര്‍ ബോട്ട് ദുരന്തം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 22 പേര്‍ മരിക്കാനിടയായത് അതീവ വേദനാജനകമാണെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. 

മരണമടഞ്ഞവരുടെ ആത്മാക്കള്‍ ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദുഖാര്‍ഥരായ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം സ്വീകരിക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കണം. പൊതുസമൂഹവും ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.