ഓസ്ട്രേലിയ: ഡാർവിൻ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ സന്ദർശനം നടത്തി. സീറോ മലബാർ വിശ്വാസികളുടെ ക്രിസ്തു വിശ്വാസം ദൃഢമാണെന്നും ജീവസുറ്റാതാണെന്നും അദേഹം പറഞ്ഞു.
വിശ്വാസികൾ നൽകിയ സ്വീകരണത്തിന് അദേഹം നന്ദി പറഞ്ഞു. ചടങ്ങിൽ ഡാർവിൻ രൂപതാ മെത്രാൻ ബിഷപ്പ് ചാൾസ്ഗൗച്ചി, ഫാ. ജോൺ കലിഹർ, ഫാ. ടോം ജോസ് എന്നിവർ പ്രസംഗിച്ചു. വികാരി ഡോ. ജോൺ പുതുവ, കൈകാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ സ്വീകരണ പരിപാടികൾക്ക്
നേതൃത്വം നൽകി. ഇടവകയിലെ വിശ്വാസ പരിശീലകരെയും വിദ്യാർത്ഥികളെയും ആർച്ച് ബിഷപ്പ് പ്രത്യേകം പ്രശംസിച്ചു.
ലിയോ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ മതബോധന വിദ്യാർത്ഥികൾ അപ്പസ്തോലിക് ന്യൂണ്‍ഷോക്ക് കൈമാറി
ഡാർവിൻ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ വിശ്വാസ പരിശീലന വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവൊക്ക് കൈമാറി. ഇടവക സന്ദർശന വേളയിലാണ് സെപ്റ്റംബർ പതിനാലാം തീയതി ജന്മദിനം ആഘോഷിക്കുന്ന മാർപാപ്പയ്ക്കുള്ള കാർഡുകൾ കൈമാറിയത്.
വിശ്വാസ പരിശീലന വിഭാഗം പ്രിൻസിപ്പൽ ജീൻ വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവരാണ് കാർഡുകൾ കൈമാറിയത്. ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ്പ് ചാൾസ് ഗൗച്ചി, വികാരി ഡോ.ജോൺ പുതുവ എന്നിവർ സന്നിഹിതരായിരുന്നു.