ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് ആഘോഷത്തിൽ അതിഥിയായി പങ്കെടുത്ത് മാർ ജോസഫ് സ്രാമ്പിക്കൽ

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് ആഘോഷത്തിൽ അതിഥിയായി പങ്കെടുത്ത് മാർ ജോസഫ് സ്രാമ്പിക്കൽ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷത്തിൽ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ലണ്ടനിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി മാർ ജോസഫ് സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തെ സഭാനേതാക്കളുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി ക്രിസ്‌മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

ബ്രിട്ടനിലെ സീറോ മലബാർ സമൂഹത്തിൻ്റെ വർധിച്ചുവരുന്ന സാന്നിധ്യത്തെയും സഭയുടെ വളർച്ചയെയും രാജ്യത്തിന് നൽകുന്ന സംഭാവനകളെയും ഈ കൂടിക്കാഴ്ചയിലൂടെ പ്രധാനമന്ത്രി അംഗീകരിച്ചു. ആഘോഷ പരിപാടിയിൽ ആഷ്ഫോർഡിലെ മലയാളി പാർലമെൻ്റംഗം സോജൻ ജോസഫും ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.