ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കെസിബിസിയുടെ പുതിയ പ്രസിഡന്റ്

ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കെസിബിസിയുടെ പുതിയ പ്രസിഡന്റ്

കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെസിബിസി) പ്രസിഡന്റായി കോഴിക്കോട് അതിരൂപത ആധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കര സഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസിന്റെ പിന്‍ഗാമിയായാണ് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കെസിബിസിയെ നയിക്കുക.

വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപത ആധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിനെയും സെക്രട്ടറി ജനറലായി ചങ്ങനാശേരി അതിരൂപത ആധ്യക്ഷന്‍ മാര്‍ തോമസ് തറയിലിനെയും തിരഞ്ഞെടുത്തു. പാലാരിവട്ടം പിഒസിയില്‍ നടന്നു വരുന്ന കെസിബിസിയുടെ ശൈത്യകാല സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും അതിന്റെ മെത്രാപ്പോലീത്തയായി വർഗീസ് ചക്കാലക്കൽ പിതാവിനെ പാപ്പ നിയമിക്കുകയും ചെയ്ത സന്തോഷത്തിന്റെ നിറവിലായിരിക്കുമ്പോള്‍ തന്നെയാണ് കെസിബിസിയുടെ അമരക്കാരനായി പുതിയൊരു ഉത്തരവാദിത്വം വർഗീസ് ചക്കാലക്കലിനു ലഭിക്കുന്നത്. 1953 ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍​ഗീഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തും പഠനം നടത്തി 1981ൽ പൗരോഹിത്യം സ്വീകരിച്ചു.



പാക്കം, ചാലിൽ, വെസ്റ്റ്ഹിൽ, ഏഴിമല, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്തു. 1992 മുതല്‍ മംഗലാപുരം സെന്റ് ജോസഫ് മേജര് സെമിനാരിയില്‍ പ്രൊഫസറായും ഡീന് ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായി ദൈവം വര്‍​ഗീസ് ചക്കാലക്കലിനെ ഉയര്‍ത്തിയത്. 1998 ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.