തിരുവനന്തപുരം: പൊലീസ് മര്‍ദനം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. റോജി.എം ജോണാണ് നോട്ടീസ് നല്‍കിയത്. കുറ്റക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയാണ് വിഷയത്തില്‍ മറുപടി നല്‍കേണ്ടത്. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത് ആഭ്യാന്തര വകുപ്പിനെതിരെയാണ്. ഉച്ചക്ക് 12 ന് കസ്റ്റഡി മര്‍ദനം സഭയില്‍ ചര്‍ച്ച ചെയ്യും. കസ്റ്റഡി മര്‍ദനം മാധ്യമങ്ങള്‍ പലതവണ സമയം മാറ്റിവച്ച് ചര്‍ച്ച ചെയ്ത വിഷയമാണ്.
കൂടാതെ പൊതുസമൂഹവും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിനാല്‍ നമുക്കും ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കസ്റ്റഡി മര്‍ദനം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞത്. സഭ നിര്‍ത്തി വച്ച് രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.