കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെ കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരതിന്റെ ജനല്‍ചില്ലിന് താഴെയാണ് ഇത്തവണ കല്ല് വന്ന് പതിച്ചത്. ആര്‍പിഎഫും പൊലീസും പരിശോധന നടത്തി.
വന്ദേഭാരത് എക്‌സ്പ്രസിന് നേരെ മുമ്പും കല്ലേറുണ്ടായിരുന്നു. മലപ്പുറത്ത് തിരൂരിനും ഷൊര്‍ണൂരിനുമിടയിലായിരുന്നു അന്ന് കല്ലേറുണ്ടായത്. തുടര്‍ന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ പൊട്ടൽ ഉണ്ടായി.
പൊട്ടലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് വീണ്ടും കല്ലേറുണ്ടായിരിക്കുന്നത്.