കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദി കേരള സ്റ്റോറിയ്ക്ക് പ്രദര്‍ശനം വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതുമാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയെ ഇരും കൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അതിന് ഉദാഹരണമാണ് ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍.
തിങ്കളാഴ്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രം സംസ്ഥാനത്ത് പ്രദേശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഉത്തര്‍പ്രദേശ് ചിത്രത്തെ ടാക്‌സ് ഫ്രീ ആക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. അണിയറ പ്രവര്‍ത്തകര്‍ക്ക് ഭീഷണിക്കത്ത് വന്നതിന് പിന്നാലെ ദി കേരളാ സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസ് സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.
സംവിധായകന്‍ സുദീപ്തോ സെന്‍, നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ എന്നിവരെ വധിക്കുമെന്നായിരുന്നു കത്തിലെ ഭീഷണി. സംഭവത്തില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.