കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനിലെത്തി

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനിലെത്തി

സിരോഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനിലെത്തി. സിരോഹി ജില്ലയിലെ മൗണ്ട് അബുവില്‍ നടക്കുന്ന സര്‍വോദയ സംഘം പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി എത്തിയത്.

ഡല്‍ഹിയില്‍ നിന്ന് ഉദയ്പൂരിലേക്ക് വന്ന അദ്ദേഹത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്വീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശീലനത്തില്‍ പങ്കെടുക്കുന്ന അദേഹം പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും.

കര്‍ണാടകയില്‍ മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാജസ്ഥാന്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.