താനൂര്‍ ബോട്ടപകടം: നാസറിനെ രക്ഷപെടാന്‍ സസഹായിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

താനൂര്‍ ബോട്ടപകടം: നാസറിനെ രക്ഷപെടാന്‍ സസഹായിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നാസറിനെ രക്ഷപെടാന്‍ സസഹായിച്ചതിനാണ് അറസ്റ്റ്. താനൂരില്‍ അപകടമുണ്ടാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബോട്ടിലെ സ്രാങ്ക്, ഡ്രൈവര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്ന് മലപ്പുറം എസ്.പി സുജിത് ദാസ് പറഞ്ഞു.

താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സര്‍വീസ് നിര്‍ത്തി വെച്ചു. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂര്‍ പോര്‍ട്ട് പരിധിയില്‍ വരുന്ന ബോട്ട് സര്‍വീസ് നിര്‍ത്തിവെക്കാനാണ് ഉത്തരവ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം സര്‍വീസ് നടത്താന്‍ അനുമതി നല്‍കും.

താനൂരിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.