വനിതാ ഡോക്ടറുടെ കൊലപാതകം: ഇന്ന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്

 വനിതാ ഡോക്ടറുടെ കൊലപാതകം: ഇന്ന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്

കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസില്‍ ഇന്ന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് സിറ്റിങ് നടത്തുക.

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം സംബന്ധിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് ഇന്ന് പ്രത്യേക സിറ്റിങ്.

വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കി.

അടിപിടി കേസില്‍ പൊലീസ് പിടിയിലായ പ്രതി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കാണ് താലൂക്ക് ആശിപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറുതവണ സന്ദീപ് വന്ദനയെ കുത്തി. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെ നാലരെയോടൊയാണ് സംഭവം നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.