ജെയിന്‍ മേരി ബിനോജ് അന്തരിച്ചു; സംസ്‌കാരം മെയ് 11 ന്

ജെയിന്‍ മേരി ബിനോജ് അന്തരിച്ചു; സംസ്‌കാരം മെയ് 11 ന്

കറുകച്ചാല്‍; പുന്നവേലി മുക്കാട്ട് പൊയ്യക്കര പരേതനായ ജോണ്‍ സ്‌കറിയയുടെ ഇളയ മകള്‍ ജെയിന്‍ മേരി ബിനോജ് (38) അന്തരിച്ചു. സൗദി അറേബ്യയയില്‍ ജോലി ചെയ്യുന്ന കോട്ടയം പാദുവ കാരിക്കക്കുന്നേല്‍ ബിനോജ് തോമസിന്റെ ഭാര്യയാണ് ജെയിന്‍. മകന്‍ ഓസ്റ്റിന്‍ ബിനോജ് (എട്ട് ).

മെയ് 11 ന് വ്യാഴാഴ്ച്ച രാവിലെ പുന്നവേലിയിലെ ഭവനത്തിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് പുന്നവേലി ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ സംസ്‌കരിക്കും. പരേതനായ ജിജോ ജോണ്‍, സി. ജൂഡി ജോണ്‍, ജോയിസ് ജോണ്‍ (ഡാളസ്, അമേരിക്ക) എന്നിവര്‍ സഹോദരങ്ങളാണ്. മാതാവ് അമ്മിണി ജോണ്‍ എടത്വ ഇടായൂരംവേലില്‍ കുടുംബാംഗമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.