മിന്നല്‍ പരിശോധന: ബോട്ട് സര്‍വ്വീസുകള്‍ മരവിപ്പിച്ച് കൊച്ചി നഗരസഭ

 മിന്നല്‍ പരിശോധന: ബോട്ട് സര്‍വ്വീസുകള്‍ മരവിപ്പിച്ച് കൊച്ചി നഗരസഭ

കൊച്ചി: രേഖകള്‍ ഹാജരാക്കത്ത ബോട്ടു സര്‍വ്വീസുകള്‍ മരവിപ്പിച്ച് മരട് നഗരസഭ. കഴിഞ്ഞ ദിവസം നഗരസഭയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ബോട്ടുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. നെട്ടൂര്‍ ഭാഗം കേന്ദ്രീകരിച്ചുള്ള പരിശോധന രേഖകള്‍ ഹാജരാക്കാന്‍ അറിയിച്ചായിരുന്നു.

രേഖകള്‍ കൈവശം ഇല്ലാതിരുന്നവര്‍ക്ക് സമര്‍പ്പിക്കുന്നതിനായി ഒരു ദിവസത്തെ കാലാവധി കൂടി അനുവദിച്ചിരുന്നു. എന്നാല്‍ പരിശോധന നടത്തിയതില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു രേഖകള്‍ ഉണ്ടായിരുന്നത്. പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ കളക്ടറെ അറിയിക്കാനാണ് നഗരസഭയുടെ തീരുമാനം. നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. മറൈന്‍ സര്‍വ്വീസ് നടത്തുന്ന ഡ്രൈവിലും ബോട്ടുകളിലും കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.

സെന്‍ട്രല്‍ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മറൈന്‍ ഡ്രൈവിലെ സര്‍വീസ് ബോട്ടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ആളുകളെ വഹിക്കാനുള്ള ബോട്ടിന്റെ ശേഷി നിര്‍ബന്ധമായി പരസ്യപ്പെടുത്തിയിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.