ഡോ. വന്ദനയുടെ ശരീരത്തിലേറ്റത് 11 കുത്തുകള്‍; മരണ കാരണം തലയ്ക്കും മുതുകിലുമേറ്റ കുത്തുകള്‍; ശരീരമാകെ 23 മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡോ. വന്ദനയുടെ ശരീരത്തിലേറ്റത് 11 കുത്തുകള്‍; മരണ കാരണം തലയ്ക്കും മുതുകിലുമേറ്റ കുത്തുകള്‍; ശരീരമാകെ 23 മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: കൊല്ലപ്പെട്ട വനിതാ ഹൗസ് സര്‍ജന്‍ ഡോ. വന്ദനയുടെ ശരീരത്തിലേറ്റത് 11 കുത്തുകളെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതുള്‍പ്പടെ ശരീരത്തിലാകെ 23 മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ കുത്തേറ്റിട്ടുണ്ട്. ആറ് തവണ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകളാണ് വന്ദനയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് ഹൗസ് സര്‍ജനായ ഡോ. വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. കോട്ടയം മുട്ടുചിറയില്‍ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന.

കേസിലെ പ്രതി സന്ദീപ് നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.