ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ഇന്നലെ രാത്രിയായിരുന്നു. സംഭവമുണ്ടായത്. അടിപിടിയില്‍ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം ഉണ്ടായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
രോഗി വളരെ അക്രമാസക്തനായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറയുന്നു. കൈ കാലുകള്‍ ബന്ധിച്ച ശേഷമാണ് രോഗിക്ക് ചികിത്സ നല്‍കിയത്. ഇവിടെയും മതിയായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.