കുന്നംകുളം കല്യാണ്‍ സില്‍ക്‌സില്‍ വന്‍ തീപിടിത്തം

കുന്നംകുളം കല്യാണ്‍ സില്‍ക്‌സില്‍ വന്‍ തീപിടിത്തം

തൃശൂര്‍: കുന്നംകുളം കല്യാണ്‍ സില്‍ക്‌സില്‍ വന്‍ തീപിടുത്തം. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കല്യാണ്‍ സില്‍ക്‌സില്‍ ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മുകളിലെ നിലയിലാണ് തീപിടിത്തമെന്നാണ് ആദ്യം കരുതിയതെങ്കിലും താഴത്തെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ച് നോക്കിയപ്പോഴാണ് ബേസ്‌മെന്റ് ഫ്‌ളോറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് വ്യക്തമായത്. ഉടന്‍തന്നെ സെക്യൂരിറ്റി വിഭാഗം ജീവനക്കാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.

കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന്റെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ പുക ശ്വസിച്ച് ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായി. കുന്നംകുളം യൂണിറ്റിലെ ഫയര്‍മാന്‍ സജിത്ത് മോനാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.