മോഖ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത, കേരളത്തില്‍ മഴ ശക്തമായേക്കും

മോഖ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത, കേരളത്തില്‍ മഴ ശക്തമായേക്കും

തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അഞ്ചു ദിവസം വ്യാപകമായി മഴ ലഭിക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.

ഒരു ജില്ലകളിലും നിലവില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മോഖ. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ ദിശ മാറി വടക്ക് - വടക്ക് കിഴക്കോട്ട് സഞ്ചരിക്കാന്‍ തുടങ്ങും. വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് വരുന്ന ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന മോഖ ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.