ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖല മികച്ച നേട്ടമാണ് കൈവരിച്ചത്. 99.91 ശതമാനമാണ് വിജയം. 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. results.cbse.nic.in , cbse.gov.in എന്നി ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം.
16 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്റേണല്‍ അസസ്മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനമാനം 92.71 ആണ്.
6759 പരീക്ഷാ കേന്ദ്രങ്ങളിലായി 16,60511 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 14,50174 വിദ്യാര്‍ഥികള്‍ പാസായി. നോയിഡ മേഖലയ്ക്കാണ് കുറവ് വിജയ ശതമാനം, 80.36.