യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണം: വി.ഡി സതീശന്‍

യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണം: വി.ഡി സതീശന്‍

കൊല്ലം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിന്റെ പൊലീസ് സേനയ്ക്ക് നാണക്കേടാണ് ഈ സംഭവമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

ഡിജിപിയും ദൃക്‌സാക്ഷികളും പറയുന്നതില്‍ പൊരുത്തക്കേടുണ്ടെന്നും എഫ്‌ഐആറില്‍ മറ്റൊന്നാണ് എഴുതുന്നതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എവിടെയാണ് പൊലീസ് ഉണ്ടായിരുന്നതെന്നും ഒരു സംരക്ഷണവും ജീവനക്കാര്‍ക്ക് നല്‍കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും വാതിലടിച്ച് രക്ഷപ്പെട്ടതില്‍ പൊലീസും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ അന്വേഷണം റൂറല്‍ ക്രൈം ബ്രാഞ്ചിനാണ്. റൂറല്‍ എസ്.പി സുനിലിനാണ് മേല്‍നോട്ട ചുമതല. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതി സന്ദീപിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.