മലപ്പുറം: രേഖകളൊന്നുമില്ലാത്ത ബോട്ട് വാങ്ങിയാണ് ഉല്ലാസ ബോട്ടാക്കി മാറ്റിയതെന്ന് പൊന്നാനിയിലെ സ്രാങ്ക് കബീര്‍. താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ട് നാസറിന് വാങ്ങി നല്‍കിയത് കബീറായിരുന്നു. നാസറിന്റെ സഹോദരന്‍ ഹംസയാണ് ബോട്ട് വേണമെന്ന ആവശ്യം ഉന്നയിച്ചത്. വിനോദസഞ്ചാര ബോട്ട് വാങ്ങാന്‍ പണമില്ലെന്നാണ് നാസര്‍ പറഞ്ഞതെന്നും കബീര്‍ വെളിപ്പെടുത്തി.
ബോട്ടിന് രൂപ മാറ്റം വരുത്തുന്നതിനായി യാഡിലേയ്ക്ക് വാടകയ്ക്ക് എടുക്കുന്ന ഉപകരണങ്ങളുടെ പോലും പണം നല്‍കാതെ നാസര്‍ തന്നെ കബളിപ്പിച്ചുവെന്നും കബീര്‍ പറഞ്ഞു. ഒഴിവാക്കിയ മീന്‍പിടിത്ത ബോട്ട് 95,000 രൂപയാക്ക് വാങ്ങിയതിന് 7,500 രൂപ ബ്രോക്കര്‍ ഫീസ് തന്നെങ്കിലും താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് കബീര്‍ ആരോപിച്ചു.