മുംബൈ: മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ബൗച്ച തണ്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
വ്യാഴാഴ്ച ഉച്ചയോടെ ഒരു ഫാമിലെ സെപ്റ്റിക് ടാങ്കില്‍ ആറ് തൊഴിലാളികള്‍ പ്രവേശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് എല്ലാവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും അഞ്ച് തൊഴിലാളികളും മരിച്ചതായി സ്ഥിരീകരിച്ചു.