കെ എസ് ആർ ടി സി ബസിന്റെ ബാറ്ററി ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

കെ എസ് ആർ ടി സി ബസിന്റെ ബാറ്ററി ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

കോട്ടയം: കെഎസ്ആർടി ബസിന്റെ ബാറ്ററി കോട്ടയത്ത് പൊട്ടിത്തെറിച്ചു. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചത് യാത്രക്കാരിൽ പരിഭ്രാന്തിയുണ്ടാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയുെ ഇടപെടൽ വലിയ അപകടത്തിൽ നിന്നും യാത്രക്കാരെ രക്ഷിച്ചു.

കോട്ടയത്തു നിന്നും ചെങ്ങന്നൂരിൽ എത്തിയപ്പോഴായിരുന്നു അപകടം. രാവിലെ 11.30 ഓടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. എംസി റോഡിൽ നിന്നും ബസ് സ്റ്റാൻഡിവലേക്ക് കയറുമ്പോഴായിരുന്നു സംഭവം. അപ്പോൾ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് തീ അണയ്ക്കുവാൻ സാധിച്ചു. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി യാത്രയാക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.