കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 12000 കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചു; പാക് സ്വദേശി കസ്റ്റഡിയില്‍

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 12000 കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചു; പാക് സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ 12000 കോടിയിലധികം രൂപയുടെ ലഹരി മരുന്ന് പിടികൂടി. എന്‍ബിസി-നേവി സംയുക്ത പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ സ്വദേശി പിടിയിലായി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണ് ഇതെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളാണ് പിടികൂടിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്.

അഫ്ഗാനില്‍ നിന്ന് കടല്‍ മാര്‍ഗം കൊണ്ടുപോയ ലഹരി ശേഖരമാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.