കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇന്‍ഫോപാര്‍ക്കെന്ന എന്ന ഐടി സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് നിയന്ത്രിച്ചെങ്കിലും പൂര്‍ണമായി അണക്കാനായിട്ടില്ല. ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്.
15 അഗ്‌നി രക്ഷ യൂണിറ്റുകള്‍ സ്ഥലത്തെത്തി. നാലു പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം ആരോടെ മൂന്നാം നിലയിലെ ശുചിമുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പൂര്‍ണമായും ഗ്ലാസിട്ട കെട്ടിടമായതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നു. ഓഫീസിനുള്ളിലെ എസികള്‍ പൊട്ടിത്തെറിച്ചു. കെട്ടിടത്തിനുള്ളില്‍ മുപ്പതോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.