ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ പ്രതിരോധ പടക്കപ്പലായ ഐഎന്‍എസ് മോര്‍മുഗാവില്‍നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചു. ആദ്യ പരീക്ഷണം തന്നെ വിജയകരമാണെന്ന് നാവിക സേനാ അധികൃതര്‍ അറിയിച്ചു.
നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറാണ് മോര്‍മുഗാവ്. പുതിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യന്‍ നിര്‍മിതമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും നാവികസേന അറിയിച്ചു. മിസൈല്‍ പരീക്ഷണം നടത്തിയ സ്ഥലം നാവിക സേന വെളിപ്പെടുത്തിയിട്ടില്ല.