ഷൊര്‍ണൂര്‍: മരുസാഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 10.50 ഓടെ ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത ഇയാളെ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കമ്പിപോലെ എന്തോ ആയുധം കൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ഓടി.
ഇതിനിടയില്‍ അക്രമി മറ്റൊരു തീവണ്ടിയില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ആര്‍പിഎഫ് ഇയാളെ പിടികൂടി. പരിക്കേറ്റയാളെ ചോരയൊഴുകുന്ന നിലയില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.