താനൂര്‍: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തില്‍ ബോട്ടിന്റെ രൂപമാറ്റത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍. പോര്‍ട്ട് ഉദ്യാഗസ്ഥരുടെ അറിവോടെയെന്ന് ബോട്ടിന് രൂപം മാറ്റം വരുത്തിയതെന്ന് നിര്‍മാണ കരാറെടുത്ത വര്‍ഗീസ് എന്നയാള്‍ വെളിപ്പെടുത്തി.
ആദ്യം പരിശോധനയ്‌ക്കെത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തടഞ്ഞു. പഴയ ബോട്ടിന് രേഖകളില്ലെന്ന കാരണം പറഞ്ഞായിരുന്നു അത്. ഒരു മാസം കഴിഞ്ഞപ്പോള്‍ രൂപമാറ്റം വരുത്താന്‍ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
14 പേര്‍ മത്സ്യബന്ധനത്തിന് പോവുന്ന ബോട്ടാണ് വിനോദ സഞ്ചാരത്തിനായി രൂപമാറ്റം വരുത്തിയത്. 30 പേരെ മാത്രം കയറ്റാന്‍ അനുമതി ലഭിച്ച ബോട്ടില്‍ നാല്‍പ്പതിന് മുകളില്‍ ആളെ കയറ്റിയതാണ് വന്‍ ദുരന്തത്തിന് കാരണമായത്.