യുഡിഎഫിലേക്കില്ല; ചെന്നിത്തലയ്ക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി

യുഡിഎഫിലേക്കില്ല; ചെന്നിത്തലയ്ക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. യുഡിഎഫിലേക്ക് ക്ഷണിച്ചതില്‍ സന്തോഷം. തല്‍ക്കാലം എല്‍ഡിഎഫില്‍ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍.

കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി വിഭാഗം യുഡിഎഫില്‍ നിന്നും പുറത്തു പോയതല്ലെന്നും യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓര്‍മ്മിക്കണമെന്നുമായിരുന്നു പ്രതികരണം. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതില്‍ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ് (എം) വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി പറയുകയായിരുന്നു മന്ത്രി.

തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എ.ഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ജോസ്.കെ മാണിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോള്‍ ചെന്നിത്തലയുടെ മറുപടി ഇങ്ങനെയായിരുന്നു; ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.