തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തം: വ്യാപക പരിശോധനയില്‍ 410 പേര്‍ അറസ്റ്റില്‍; മരണം 18 ആയി

തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തം: വ്യാപക പരിശോധനയില്‍ 410 പേര്‍ അറസ്റ്റില്‍; മരണം 18 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ വില്ലുപുരത്തും ചെങ്കല്‍പ്പെട്ടിലുമായി ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം പതിനെട്ടായി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പത്തു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ വ്യാജമദ്യം സൂക്ഷിച്ച 410 പേരെ അറസ്റ്റ് ചെയ്തു.

നിലവില്‍ 38 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. വില്ലുപുരത്ത് മാത്രം 13 പേര്‍ മരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാ സഹായമായി 50,000 രൂപയും പ്രഖ്യാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.