തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികള്‍ അവയവ മാറ്റത്തിന്റെ പേരില്‍ വന്‍ തുക ഈടാക്കുന്നു. മിതമായ നിരക്കില്‍ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഹകരണ മേഖല തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍ സാധാരണക്കാരാണ് പ്രതിരോധിച്ചത്. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിങ് മേഖലയിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് പെരിന്തല്‍മണ്ണ അര്‍ബണ്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. നൂറു വര്‍ഷത്തെ അഭിമാനിക്കാവുന്ന പാരമ്പര്യത്തോടെ ബാങ്കിന്റെ സെന്റിനറി കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മാത്രമല്ല സാധാരണ ജനങ്ങളുടെ ആശ്രയമാണ് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയുടെ വിശ്വാസ്യതയും ആവശ്യകതയും വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നു. സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കമുണ്ടായപ്പോള്‍ ജനങ്ങള്‍ ഒന്നിച്ചു നിന്നു പ്രതിരോധിച്ചുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.