ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്. ഈ മാസം 31 മുതല്‍ പത്ത് ദിവസത്തേക്കാണ് അമേരിക്കന്‍ സന്ദര്‍ശനം. ജൂണ്‍ അഞ്ചിന് അയ്യായിരം അമേരിക്കന്‍ ഇന്ത്യക്കാര്‍ അണിനിരക്കുന്ന ബഹുജന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലാണ് റാലി.
വാഷിങ്ടന്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ പാനല്‍ ചര്‍ച്ചയിലും പ്രഭാഷണത്തിലും രാഹുല്‍ പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലെ രാഷ്ട്രീയ പ്രമുഖരുമായും സംരംഭകരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 22 ന് അമേരിക്കയിലെത്തും. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒരുക്കുന്ന അത്താഴവിരുന്നിലും മോഡി പങ്കെടുക്കും. 2021 സെപ്റ്റംബര്‍ 23 നാണ് അവസാനമായി പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചത്.